2011, ജൂലൈ 17, ഞായറാഴ്‌ച

പ്രണയം, അത് സത്യമാണോ?

പ്രണയം, അത് സത്യമാണോ?
അങ്ങനെ തോന്നുന്നതല്ലേ ?
യഥാര്‍ത്ഥത്തില്‍ പ്രണയം എന്നൊന്ന് ഉണ്ടോ ?
ഉണ്ടെങ്കില്‍ എന്താണത്?
സാഹചര്യങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസരിച് മാറുന്ന ഒരു തരം ചിന്ത മാത്രമല്ലേ അത് ?
ഞാന്‍ നിന്നെ മാത്രമേ പ്രണയിക്കുകയുള്ളൂ എന്ന് പറയുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രണയമുണ്ടോ?
അയാളെ കണ്ടില്ലായിരുന്നെങ്കില്‍ മറ്റൊരാളെ പ്രണയിക്കുമായിരുന്നില്ലേ ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ആര്‍ക്കെങ്കിലും തരാമോ?
തരണം , തന്നെ പറ്റു..................................
ഇല്ലെങ്കില്‍ ഞാന്‍ കരുതും ഞാന്‍ കരുതുന്നതാണ് ശരി എന്ന്.
അത് വേണ്ട.
പ്രണയിക്കുന്നവര്‍ക്ക് ഉത്തരം പറയാമല്ലോ.
പറയണം
ആരെങ്കിലും
കാരണം , ഇല്ലെങ്കില്‍ എനിക്ക് ഭ്രാന്തു പിടിക്കും .
                                         ഒരിക്കല്‍ ഈ പ്രണയത്തില്‍ ഞാനും വിശ്വസിച്ചിരുന്നു . അന്നെനിക്ക് ഉറപ്പായിരുന്നു പ്രണയം എന്നത് സത്യമാണെന്ന് . അല്ല അത് മാത്രമേ സത്യമായി ഉള്ളു എന്ന് . കാരണം അത് എന്നെത്തേടി വന്നതായിരുന്നു . അന്നൊക്കെ സാമീപ്യം കൊണ്ടുണ്ടാകുന്ന നെഞ്ചിടിപ്പിന്റെ  താളമായിരുന്നു എനിക്ക് പ്രണയം . പ്രണയിക്കാന്‍ വേണ്ടി പ്രണയിച്ചതല്ല . സംഭവിച്ചു പോയതായിരുന്നോ? ഏയ്‌ അല്ല , കണ്ണില്‍ നോക്കിയാല്‍ സമുദ്രം കാണാമെന്നും ചെവിയോര്‍ത്താല്‍ ഹൃദയമിടിപ്പ് കേള്‍ക്കമെന്നും വെറുതെ തോന്നിയതയിരുന്നോ?. ഇന്നാണെങ്കില്‍ ഞാന്‍ പറഞ്ഞേനെ അതൊക്കെ വെറും തോന്നലുകലനെന്നു പക്ഷെ അന്ന് , അന്ന് ശരിക്കും ഞാന്‍ അറിഞ്ഞതയിരുന്നല്ലോ അതൊക്കെ . മനസ് നഷ്ടമാവുമ്പോള്‍ ആണ് പ്രണയം നേടുന്നതെന്ന് പറഞ്ഞു തന്നത് ആരായിരുന്നു ? ഇന്ന് കണ്ടെങ്കില്‍ ചോദിക്കാമായിരുന്നു പ്രണയം നഷ്ടപ്പെട്ടപ്പോ എന്ത് കൊണ്ട് മനസ് തിരികെ വന്നില്ല എന്ന് . പാരലല്‍ കോളേജിലെ ഗുരു -ശിഷ്യ ബന്ധത്തില്‍ നിന്നും എപ്പോഴാണ് പ്രണയത്തെ ഞാന്‍ വേര്‍തിരിച്ചറിഞ്ഞത് എന്ന് ഓര്‍ക്കാനാവുന്നില്ല. കണ്ണുകള്‍ തമ്മിലിടയുമ്പോള്‍ തിരിചെടുക്കനവാത്തതും എന്തെങ്കിലും സംസാരിക്കേണ്ടി വരുമ്പോള്‍ ശ്വാസം കിട്ടാത്തതും എല്ലാം എന്ത് കൊണ്ടായിരുന്നു ? ആ അസ്വസ്ഥത അതായിരുന്നോ പ്രണയം? അതോ ........................എന്തായാലും അപ്പോള്‍ ഞാന്‍ പ്രണയത്തിന്റെ ആരാധകനായിരുന്നു, എനിക്കുണ്ടാകുന്ന ഓരോ മാറ്റത്തിനെയും ഞാന്‍ പ്രണയമായി കണ്ടു. അര്‍ദ്ധരാത്രികളില്‍ കണ്ണിമ ചിമ്മാതെ മഞ്ഞ ഡിസ്പ്ളേയുള്ള നോക്കിയ 1100 യില്‍ ഏറ്റവും  പ്രിയമുള്ള ഐറി എന്ന റിംഗ്ടോനിനു വേണ്ടി കാത്തിരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന സുഖവും എനിക്ക് പ്രണയമായിരുന്നു. പുലരുവോളം ഏറ്റവും ചെറിയ ശബ്ദത്തില്‍ പരസ്പരം കൈമാറിയിരുന്നതും പ്രണയമായിരുന്നോ. ആയിരിക്കും കാരണം നെഞ്ചിടിപ്പ് അപ്പോഴും ഉണ്ടായിരുന്നു. അല്ല അത് പ്രണയം തന്നെ ആയിരുന്നു. കാരണം 5 ദിവസങ്ങള്‍ പോലെയാണല്ലോ 5 വര്‍ഷങ്ങള്‍ കടന്നു പോയത് . പ്രണയത്തിനെ ഏറ്റവും പ്രധാന സ്വഭാവം അത്  സമയത്തിന്റെ ഈ ഓടിപ്പോക്ക് ആണല്ലോ . അതിനിടെ എന്തൊക്കെ മാറ്റങ്ങള്‍, അധ്യാപനത്തിന്റെ നിര്‍മലത ആഗ്രഹിച്ചിരുന്ന ഞാന്‍ എത്തിപ്പെട്ടത് കക്കിയുടുപ്പിനുള്ളില്‍, ചിത്രശലഭാങ്ങള്‍ക്കിടയില്‍ കഴിയാന്‍ ഒത്തിരി ആശിച്ചിട്ടും നിയമത്തിന്റെ കാര്‍ക്കശ്യവും നിരപരാധികളുടെ അടക്കിപ്പിടിച്ച തേങ്ങലുകളും കുറ്റവാളികളുടെ നിഗൂഡതകളും നിറഞ്ഞു നില്‍ക്കുന്ന സെന്‍ട്രല്‍ ജെയിലിനുള്ളില്‍ ആണല്ലോ എനിക്ക് എത്തിപ്പെടാന്‍ പറ്റിയത് . പക്ഷെ അപ്പോഴും പ്രണയം എന്റെ ഉള്ളില്‍ തീവ്രമായി പെയ്യുകയായിരുന്നു. മുന്പത്തെക്കാലും  കുടുതല്‍ , ഒടുവില്‍ പെറ്റു വളര്‍ത്തി വലുതാക്കിയവരെയും പ്രണയത്തിനെയും ഒരേ ത്രാസിന്റെ ഇരു ഭാഗങ്ങളില്‍ വച്ച് തുക്കി നോക്കേണ്ടി വന്നപ്പോഴും പ്രണയമായിരുന്നു എനിക്കെല്ലാം. കാരണം ഒന്നേ ഉള്ളു പ്രണയം സത്യമാണെന്ന്, അല്ല അത് മാത്രമേ സത്യമായി ഉള്ളു എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു .................................................................................................................

                            പക്ഷെ, അല്ല പ്രണയം സത്യമല്ല...............................
                            വെറും തോന്നല്‍ മാത്രമാണ് .............................
                            വിശ്വസിക്കരുത് ...............................
                             ഒരിക്കലും ഞാന്‍ വിശ്വസിക്കില്ല
                            നിങ്ങളും വിശ്വസിക്കരുത് ...................  

18 അഭിപ്രായങ്ങൾ:

  1. പ്രിയപ്പെട്ട സുഹൃത്തേ,
    ഭൂലോകത്തിലേക്കു ഹൃദ്യമായ സ്വാഗതം...!:)
    നീലകുറിഞ്ഞി പൂക്കുന്ന പോലെ,
    അഷ്ടപദി ശീലുകളുടെ മനോഹാരിതയോടെ,
    വാഗ്ദാനങ്ങള്‍ നല്‍കാതെ,
    മനസ്സ് മനസ്സിനെ അറിയുന്ന അപൂര്‍വ സ്നേഹം,
    ചിലര്‍ക്ക് മാത്രം സ്വന്തം!
    അനുഭവമാണ് ഗുരു!
    പ്രണയം സത്യമല്ലെന്നോ വിശ്വസിക്കാന്‍ പാടില്ലെന്നോ പറയരുത്,സുഹൃത്തേ...
    ഈ ജീവിതം എത്ര മനോഹരം!
    സ്നേഹം എല്ലാവര്‍ക്കുമായി നല്‍കു...
    ഒരു പെണ്‍കുട്ടിയും ജീവിതത്തിന്റെ അവസാന വാക്കല്ല...അത് കാക്കിക്കുള്ളില്‍ ആയാല്‍ പോലും തിരിച്ചറിയണം..

    മനോഹരമായ ഒരു രാമായണ മാസം ആശംസിക്കുന്നു!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  2. ബു ലോകം സഹ യാത്രികനെ സഹര്‍ഷം സ്വാഗതം
    ചെയ്യുന്നു..

    പ്രണയത്തില്‍ അനുവിന്റെത് അവസാന വാക്ക്‌ ആണ്..
    ഞാന്‍ അംഗീകരിക്കുന്നു...

    പക്ഷെ സഹ യാത്രികന് അനുഭവം മറിച്ചു ആണല്ലോ..
    24 ഉം 26 um തമ്മില്‍ ഉള്ള അകലം വളരെ ചിന്താകുഴപ്പത്തിന്റെ സമയം ആയിപോയത് ആവാം...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  3. ആദ്യമായി ബോഗിന്റെ ലോകത്തേക്ക് സ്വാഗതം സുഹൃത്തേ ..

    നന്നായി എഴുതിയിട്ടുണ്ട് കേട്ടോ

    പ്രണയം ആണോ മാഷെ ജീവിതത്തില്‍ എല്ലാം?എന്തെല്ലാം കിടക്കുന്നു താങ്കള്‍ക്ക് ചെയ്യാന്‍.ഈ ബ്ലോഗ്‌ എഴുത്ത് പോലും അവയില്‍ ഒന്നല്ലേ..ഒരു പ്രണയത്തിന്റെ തകര്‍ച്ച താങ്കള്‍ക്ക് ചില തിരിച്ചറിവുകള്‍ കൂടി തന്നില്ലേ .ചിലപ്പോല്‍ ആ തകര്‍ച്ച നല്ലതിനായി എന്ന് വെച്ചുകൂടെ? മനസ്സില്‍ പ്രണയം ഇല്ലാതെ "അഭിനയിച്ചു " ജീവിക്കുന്നതിനെകാല്‍ എത്ര നല്ലതാണ് ഈ പിരിയല്‍ എന്ന് സ്വയം ചോദിച്ചു നോക്കു .

    പ്രണയിക്കൂ ഈ ജീവിതത്തെ ..ജീവിതം എത്ര മനോഹരം എന്ന് അപ്പോള്‍ മനസ്സിലാകും !

    ഒരു കാര്യം കൂടി പറയട്ടെ ...നാമല്ലാം ആരുടെ ഒക്കെയോ ചരടുവലിക്ക് ചലിക്കുന്ന വെറും പാവകള്‍ മ്മത്രമാണ് ente അഭിപ്രായം . ..ഓരോ ചലനവും മുന്‍കൂട്ടി എഴുതപ്പെട്ടിരിക്കുന്നു.


    ബ്ലോഗ്‌ എഴുത്തിനു എല്ലാ ആശംസകളും!
    കര്‍ക്കശ സ്വഭാവം വേണ്ട ഒരു ജോലി താങ്കളിലെ കലാകാരനെ തളര്തത്തെ ഇരിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു .

    സസ്നേഹം വില്ലേജ്മാന്‍

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട അനുവിന് ..........

    അനുവിന്റെ ആശംസക്ക് നന്ദി. മനസ് വിങ്ങിയാല്‍ വികാരമേ ജയിക്കു. വിചാരത്തിന് സ്ഥാനമില്ലവിടെ . അറിയാം ........സ്നേഹം ആഗ്രഹിക്കുന്നവര്‍ക്കല്ല കിട്ടുക. അര്‍ഹിക്കുന്നവര്‍ക്കാണ്‌..അനു പറഞ്ഞത് ശരിയാണ് യഥാര്‍ത്ഥ സ്നേഹം അറിയാനവുന്നത് , അനുഭവിക്കാനാകുന്നത് ചിലര്‍ക്ക് മാത്രം. എന്റെ വേദന പങ്കു വച്ചന്നെ ഉള്ളു, തിരികെ കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണ് എപ്പൊഴും. എന്നാല്‍ തിരികെ കിട്ടും എന്ന് പ്രതീക്ഷിച്ചു സ്നേഹിക്കനവുമോ? ഇല്ല...................നാം നമ്മെയാണ് ആദ്യം പ്രണയിക്കേണ്ടത് . സ്വന്തം ജീവനെ, സ്വന്തം ശരീരത്തെ, സ്വന്തം ആത്മാവിനെ " നീ നിന്നില്‍ നിന്നെ കണ്ടെത്തിയാല്‍ ഈശ്വരന്‍ നിന്നില്‍ അവനെ പ്രതിഷ്ടിക്കും " വേര്‍പാടിന്റെ , വിരഹത്തിന്റെ വേദന കവിവാക്യം പോലെ സുഖമല്ല. ദുഖം തന്നെ. ജീവിത യാത്ര തന്‍ കളിയോടം തീരമണഞ്ഞിടുമ്പോള്‍ കരുണയോടെന്‍ കരതലം ഗ്രഹിക്കുവാന്‍ മരുതീറത്തു കാത്തുനില്‍ക്കാന്‍ ഒരാളില്ലെങ്കില്‍ എന്തിനീ തോണി തുഴയെണ്ടാതീ ഞാന്‍ . എന്ന് ചിന്തിക്കുന്നില്ല . തോല്‍വികള്‍ ഏറ്റവും നല്ല പുസ്തകങ്ങളാണ്. അനുഭവങ്ങള്‍ ഏറ്റവും നല്ല അധ്യാപകരും. ഞാന്‍ ജീവിത സൌര യൂഥത്തിലെ ഒരു ഗ്രഹമാണ് എന്നെ ചുറ്റി സ്നേഹത്തിന്റെ പരിക്രമണ പഥത്തില്‍ ഒരുപാടു ഉപഗ്രഹങ്ങളുണ്ട്. അവയ്ക്ക് പ്രകശംനല്കാന്‍ ഈ ജീവിതം എനിക്ക് തിരിച്ചു പിടിച്ചേ മതിയാവൂ ...........കഴിയും തീര്‍ച്ചയാണ് ..........................
    പുതിയൊരു ലോകമാണിത് , സ്നേഹത്തിന്റെ, നിഷ്കളങ്ക സൌഹൃദത്തിന്റെ ലോകം. ഈ വിളക്കില്‍ ഒരു തിരി തെളിച്ചു തന്ന അനുവിന് , എല്ലാ ആശംസകളും . മനസിന്റെ സ്പന്ദനങ്ങള്‍ക്ക് അക്ഷരങ്ങള്‍കൊണ്ട് ജീവന്‍ നല്‍കി നിറസാന്നിധ്യമായി ഉണ്ടാവണം എന്നും. സുഹൃത്ത് എന്നാല്‍ സു ഹൃതോട് കൂടിയവന്‍ അതായതു നല്ല ഹൃദയമുള്ളവന്‍ എന്നര്‍ത്ഥം. ........... സുഹൃത്തേ .. നന്ദി ............

    മറുപടിഇല്ലാതാക്കൂ
  5. AMAL DEV പ്രണയം ... അത് സത്യമാണ്..
    അങ്ങനെ വെറുതെ തോന്നുന്നതല്ല... യഥാര്‍ത്ഥത്തില്‍ പ്രണയം ആരോട്..?
    പ്രണയം എന്നത് സത്യമായ മിഥ്യയാണ്‌ ..
    മനസ്സുകളെ ചങ്ങല കെട്ടുകളില്‍ ബന്ധിപ്പിക്കുന്ന
    ഒരു തരം ബോധമില്ലായ്മ..
    നിന്റെ കണ്ണുകളില്‍ നിറയുന്ന
    സ്നേഹത്തെ..
    നിന്റെ മനസ്സില്‍ വിരിയുന ഇഷ്ട്ടാതെ
    നിനക്കാരോടെങ്കിലും പറയാന്‍ തോന്നുന്നുണ്ടോ..
    പങ്കുവക്കാന്‍ തോന്നുന്നുണ്ടോ..
    ഒരു നല്ല സുഹ്രിതിനോടെ അത് പറയാന്‍ നിനക്കാകുമോ..
    ആ സുഹൃത്ത് നീ പറയുന്നത് എങ്ങനെ കേള്‍ക്കും,
    ഇതു തരത്തില്‍ എടുക്കും അയാള്‍..
    നിന്റെ കണ്ണുകളില്‍ വിരിയുന്ന പ്രണയത്തെ ആ നിമിഷം മുതല്‍ അയാള്‍
    അറിഞ്ഞുതുടങ്ങും..

    പിന്നെ, സാഹചര്യങ്ങള്‍ക്കും വ്യക്തികള്‍ക്കും അനുസരിച്ച് മാറിമറിയുന്ന ഒന്ന്
    തന്നെയാണ് പ്രണയം..
    എന്നേക്കാള്‍ കൂടുതല്‍ സ്നേഹം.. അല്ലെങ്കില്‍ നീ ആഗ്രഹിക്കുന്നതെന്തോ അത്
    നല്‍കാന്‍ കഴിയുന്ന
    ആ വ്യക്തിയെ നീ പ്രണയിക്കും.. അടിസ്ഥാനം നിന്റെ ആഗ്രഹം.. അത് സ്നേഹമാകാം,
    എന്തൊക്കെയോ ആകാം..
    ഇന്ന് നീ പ്രണയിക്കുന്ന ആളെ കാണുന്നതിനു മുന്പ് വേറെ ആരെയെങ്കിലും
    കണ്ടിരുന്നെങ്കില്‍
    നീ അയാളെ പ്രനയികുമായിരുന്നു...
    നീ അല്ലെങ്കില്‍ ഞാന്‍ , ആഗ്രഹിക്കുന്നത് സ്നേഹമാണ് പ്രണയമാണ്.. അതില്‍ സത്യാ
    സന്ധത എത്ര മാത്രയുന്ടെന്നു
    നാം ചിന്ധിക്കില്ല.. നമ്മള്‍ പ്രണയിക്കുന്ന ആള്‍ നമ്മെ കാനതിരിക്കുമ്പോള്‍
    മാത്രമേ നാം അത് തിരിച്ചറിയു;;
    മാറി മറിയുന്ന ഒരു ടൈം ടേബിള്‍ ആണ് പ്രണയം...അത് യഥാര്ത്യത്തെ ഭജിക്കാന്‍
    ആഗ്രഹിക്കുന്നു എങ്കിലും സ്വാര്‍ത്ഥത അതിനെ കാല്പനികതയിലേക്ക്
    കൊണ്ടുപോകുന്നു...

    ഞാന്‍ പ്രണയിക്കുന്നു... ഞാന്‍ പറയുന്നത് നിങ്ങളാരും വിശ്വസിക്കില്ല എന്നും
    അറിയാം..
    എങ്കിലും ഞാന്‍ പറയുന്നു.. എന്നെ പ്രണയിക്കുന വ്യക്തി എന്നില്‍ എത്ര മാത്രം
    നിറഞ്ഞു നില്‍ക്കുന്നു...
    ചിലപ്പോള്‍ സാഹചര്യങ്ങള്‍ അവളെ എന്നില്‍ നിന്നും അകറ്റിയെക്കാം .. പുതുമയെ
    ഇഷ്ട്ടപെടുന്ന അവളും പുതിയ കവിതകളെ ഇഷ്ട്ടപെട്ടെക്കം.. എങ്കിലും ഞാന്‍ പറയുന്നു
    അവസാനം അവള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ നോക്കി നില്‍ക്കുന്നുണ്ടാകും,
    കണ്ണുനീര്‍ വറ്റിയ കണ്ണുകളുമായി.. ഇനിയും തിരികെ വിളിക്കനല്ല ..
    എന്തിനു എന്‍റെ ജീവിതത്തിലേക്ക് നീ കടന്നു വന്നു എന്നാ ഒരു ചോദ്യം
    ചോധികുവനായി..!!

    സാഹചര്യങ്ങളാണ് മനുഷ്യനെ ഇങ്ങനെയൊക്കെ ആകുന്നതു... അതില്‍ ജീവിതവും പ്രണയവും
    എല്ലാം ഉള്പെട്ടിരിക്കുന്നു..

    ഞാന്‍ ഈ പറഞ്ഞതി തെറ്റുകള്‍ ഉണ്ടാകാം.. എന്‍റെ ചിന്തകളാണ് പറഞ്ഞത്..
    ഇഷ്ട്ടയില്ലെങ്കില്‍ ഡിലീറ്റ് ചെയ്തോളു...

    തെറ്റുകള്‍ പറയാനും മടിക്കണ്ട..
    നിനക്ക് എന്‍റെ റിപ്ല്യ്‌ കിട്ടിയത് കൊണ്ട് ഭ്രാന്ത് പിടിക്കതിരിക്കുമോ
    എനിക്കറിയില്ല എങ്കിലും.. ഇത് വായിച്ചു നോക്ക്...

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  7. Dear Friend,
    I had introduced your blog in facebook eeyezhuthu...
    amaldev has commented there.I did copy paste!
    Sasneham,
    Anu

    മറുപടിഇല്ലാതാക്കൂ
  8. പ്രിയപ്പെട്ട സുഹൃത്തേ,
    ദുഃഖം നല്‍കുന്ന ഓര്‍മ്മകള്‍ മറന്നു ജീവിക്കണം...പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഇനിയെങ്കിലും ജീവിക്കുക...ഈശ്വരന്‍ ഒരു പാട് ദയ കാണിക്കും!പൂക്കളും കിളികളും പുഴകളും പുല്‍ക്കൊടിയും ഇനിയും ബാക്കിയാണ്!നമമള്‍ അര്‍ഹിക്കുന്ന്ടോ എന്ന് ഈശ്വരന്‍ നോക്കുന്നില്ല.അല്ലെ?
    നന്മ നിറഞ്ഞ മനസ്സ് നഷ്ടപ്പെടുത്തരുതു...പോലീസിന് അത് പാടില്ല എന്ന് ആരും പറഞ്ഞിട്ടില്ല..
    കാണാം...ഇനിയും....ചിരിച്ചാലും കരഞ്ഞാലും ജീവിക്കണം...അപ്പോള്‍ ചിരിക്കു...ചിരിപ്പിക്കാന്‍ ശ്രമിക്കു!
    പ്രണയിക്കു...ജീവിതത്തെ...
    ഇനി കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു കാണാം!
    സസ്നേഹം,
    അനു

    മറുപടിഇല്ലാതാക്കൂ
  9. എന്റെ ലോകത്തിനു .........................
    പ്രിയ സുഹൃത്തേ .........................

    നിങ്ങളുടെ ലോകത്തിലേക് അതിക്രമിച്ചു കടന്ന എന്നെ സഹര്‍ഷം സ്വാഗതം ചെയ്ത ,എന്നോട് , എന്റെ മനസിനോട് ഐക്യദാര്‍ഷ്ട്യം പ്രഖ്യാപിച്ച നന്മയുള്ള മനസിനു എന്റെ സല്യൂട്ട് .........................................................

    ഒള്ളത് പറഞ്ഞാല്‍ നല്ല തല്ലിന്റെ കുറവായിരുന്നു. ........... പോട്ടെ സാരമില്ല താങ്കള്‍ പറഞ്ഞപോലെ ആ പ്രായം അങ്ങനെ തന്നെയാണ് . എന്നെ മറന്നു പോവില്ല എന്ന് കരുതട്ടെ. ആശംസകല്ല്ക്ക് നൂറു നന്ദി . താങ്കള്‍ക്കും ആശംസകള്‍. കാണാം.............. വീണ്ടും..........................

    മറുപടിഇല്ലാതാക്കൂ
  10. വില്ലെജ്ജ്മാന് ,
    താങ്കളുടെ സ്വാഗതത്തിനു ഹൃദയംനിറഞ്ഞ നന്ദി '
    ഉള്ളില്‍ തോന്നിയ വിങ്ങലിനെ പുറത്തു കളഞ്ഞു എന്നേയുള്ളു , ഇന്നത്തെ ജീവിതപ്പച്ചിളില്‍. സ്വന്തം മരണത്തിനല്ലാതെ മറ്റൊന്നിനും നമ്മെ അധിക നേരം ഒന്നിനെപ്പറ്റിയും ചിന്തിച്ചു പുറകെ വലിക്കാന്‍ കഴിയില്ല. ഓടണം ..........ഓടിക്കൊണ്ടേ ഇരിക്കണം . താങ്കളുടെ വാക്കുകള്‍ ശരിയാണ്. അനുഭവങ്ങള്‍ തരുന്ന തിരിച്ചറിവുകള്‍ക്ക്‌ വേദനയുടെ എക്സ്ട്രാ ബൂസ്റ്റ്‌ ഉണ്ട് . അത് കൊണ്ട് മറക്കില്ല. അടുത്ത കല്‍ മുന്നോട്ടു വക്കുമ്പോള്‍ അവിടെയൊരു പടിയുണ്ടോ എന്ന് കണ്ണ് കണ്ടില്ലെങ്കിലും മനസ് കാണും.............ആശംസകല്ല്ക്ക് ഒരായിരം നന്ദി ..................................... ഇവിടെയുണ്ടാവും ........................കാണാം.എല്ലാ പ്രാര്‍ത്ഥനകളും.......................

    മറുപടിഇല്ലാതാക്കൂ
  11. ഇല്ലാതിനെ ആണല്ലോ നാം ആസ്വദിക്കുക... പ്രകൃതിയെ സിനിമകളെയും ആസ്വദിക്കുന്നത് അവകളിൽ നാം എന്തൊക്കെയോ തേടുന്നു...അതു പോലെ തന്നെയാണ് പ്രണയം. അവരുടെ വാക്കുകൾക്ക് തോന്നലുകൾക്കു വേണ്ടി കാത്തിരിക്കുന്നു. കിട്ടികഴിഞ്ഞാൽ അതിൽ ആസ്വദിക്കുന്നുവെങ്കിൽ അവിടെ പ്രണയം സത്യമാണ്

    മറുപടിഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. വളരെ നന്നായി എഴുതി സുഹൃത്തേ.. നമ്മള്‍ ഒരേ നാട്ടുകാര്‍..താങ്കളെ ഇവിടെ കണ്ടതില്‍ സന്തോഷം തോന്നുന്നു........ഇനി ഈ പോസ്റ്റിനു എന്ത് കമന്റ്‌ ആണ് ഇടുക?
    പ്രണയം യാചിച്ചുവാങ്ങേണ്ടതല്ലെന്ന് അനുഭവം കൊണ്ട് ഏതൊരുവനെയുംപോലെ എനിക്കുമറിയാം.ഭയം,തെറ്റിദ്ധാരണ,സുരക്ഷിതത്വം ഇല്ലായ്മ ...മതി,ബന്ധങ്ങള്‍ വേരറ്റ മരമാവാന്‍.!

    നടിക്കാനെളുപ്പമാണ്,എന്തും.പ്രണയമാണെന്നും പ്രണയമില്ലെന്നും...

    പ്രണയമെന്ന പേരില്‍ അവനവന്‍റെ ഉള്ളിലുള്ള കാമത്തെ പകര്‍ത്തിവച്ച് മഹത് സ്രിഷ്ടികള്‍യെന്നു വിളിക്കുന്ന സമകാലികര്‍ക്കിടയില്‍...ഈ പച്ചയായ എഴുത്ത് ഒരുപാട് ഇഷ്ടായീ.......ഭാവുകങ്ങള്‍

    സ്നേഹത്തോടെ മനു..

    മറുപടിഇല്ലാതാക്കൂ
  14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  15. പ്രിയ yiam ,
    പ്രതികരണത്തിന് നന്ദി .
    വീണ്ടും പ്രതീക്ഷിക്കുന്നു
    താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.
    ആശംസകള്‍.....................

    മറുപടിഇല്ലാതാക്കൂ
  16. പ്രിയപ്പെട്ട മനു,
    സൈനികനോട് ഒരു വല്ലാത്ത ബഹുമാനവും ആവേശവും ഉണ്ടെനിക്ക്.
    അത് കൊണ്ട് ഈ ഭാരത പുത്രന് ഒരു സല്യൂട്ട് .
    നന്ദി , അനുഭവങ്ങളുടെ തീച്ചൂളയില്‍ പതറാതെ കര്‍മം ചെയ്യുവാന്‍ താങ്കളെ ഭാരതാംബ അനുഗ്രഹിക്കട്ടെ. ഇനിയും പ്രതീക്ഷിക്കുന്നു.
    ആശംസകള്‍...................................................

    മറുപടിഇല്ലാതാക്കൂ
  17. :) നന്നായി എഴുതി.
    ഒരു നിര്‍ദ്ദേശം, എല്ലാ എഴുത്തും ഒരൊറ്റ ബ്ലോഗിലിടുന്നതാണ് നല്ലതെന്ന് തോന്നുന്നു. വായനക്കാരെ പണ്ടാരമടക്കുന്ന പരിപാടിയാ ഓരോ ബ്ല്ലോഗും കയറിയിറങ്ങുക എന്നത്.

    പിന്നെ പ്രണയം-
    അത് സത്യമാണ്,
    പ്രകൃതിയോട് എനിക്ക് പ്രണയമുണ്ട്,
    അതാണേറ്റവും വലിയ പ്രണയം.

    പ്രണയിക്കുന്നവര്‍
    അഥ് ഒരു നുണയാണ്.
    അയാളെ കണ്ടില്ലായിരുന്നെങ്കില്‍ മറ്റൊരാളെ തീര്‍ച്ചയായും പ്രണയിക്കുമായിരുന്നു എന്ന് തന്നെ എന്റെ ഉത്തരം. എല്ലാരും യോജിക്കണമെന്നില്ല, എങ്കിലും :)

    മറുപടിഇല്ലാതാക്കൂ
  18. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ